വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കോട്ടയ്ക്കൽ നഗരസഭയിലെ വിജയാഷോഘം; യുഡിഎഫിൻ്റെ അനധികൃത വെടിക്കെട്ട് തടഞ്ഞ് പൊലീസ്

ജില്ലക്ക് പുറത്തുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ വെടിക്കെട്ട് കാണാൻ കോട്ടക്കലിൽ എത്തിയിരുന്നു

Author : പ്രണീത എന്‍.ഇ

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിലെ വിജയത്തിൽ യുഡിഎഫ് സംഘടിപ്പിച്ച അനധികൃത വെടിക്കെട്ട് പൊലീസ് തടഞ്ഞു. യാതൊരു അനുമതിയും ഇല്ലാതെയായിരുന്നു വെടിക്കെട്ടിന് സജ്ജീകരണം ഒരുക്കിയത്. ജില്ലക്ക് പുറത്തുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ വെടിക്കെട്ട് കാണാൻ കോട്ടക്കലിൽ എത്തിയിരുന്നു.

ഇന്ന് വൈകീട്ട് പരിപാടി നടത്താനായിരുന്നു യുഡിഎഫിൻ്റെ പദ്ധതി. വിജയാരവം എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വെടിക്കെട്ട് ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിൽ യുഡിഎഫ് പ്രചാരണം നടത്തിയിരുന്നു. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നും നിരവധി പേരാണ് വെടിക്കെട്ട് കാണാനെത്തിയത്. വിജയാരവം പരിപാടി നടന്നെങ്കിലും വെടിക്കെട്ട് പൂർണമായും തടഞ്ഞു.

SCROLL FOR NEXT