പ്രതീകാത്മക ചിത്രം Source: Screengrab
KERALA

സഹോദരൻമാർ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തി; തൃശൂർ ചാവക്കാട് പൊലീസുകാർക്ക് കുത്തേറ്റു

ഇന്ന് പുലർച്ചെ ചാവക്കാട് മണത്തല ബേബി റോഡിൽ വച്ചാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചാവക്കാട് തർക്കം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ്ഐ ശരത് സോമൻ, സിപിഒ അരുൺ എന്നിവർക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് സംഭവം. പ്രതി നിസാറിനെ പൊലീസ് പിടികൂടി.

ഇന്ന് പുലർച്ചെ ചാവക്കാട് മണത്തല ബേബി റോഡിൽ വച്ചാണ് സംഭവം. ചാവക്കാട് സ്വദേശികളായ നിസാർ അമീറും, സഹോദരനായ ഫമീറും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇത് കയ്യാങ്കളിയായതോടെ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചു. ഈ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ചാവക്കാട് എസ്ഐ ശരത് സോമൻ, സിപിഒ അരുണും. പിന്നാലെ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ സിപിഒ ഹരികൃഷ്ണൻ , അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. കൈക്ക് കുത്തേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുമ്പ് വടി കൊണ്ട് മർദനമേറ്റ അരുണിനും പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടി. നിസാർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

SCROLL FOR NEXT