KERALA

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ അനുഭാവിയുടെ വീടിന് നേരെ ആക്രമണം

മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ്റെ വീടിന് നേരെയാണ്‌ ആക്രമണം നടന്നത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വി. കുഞ്ഞികൃഷ്ണൻ്റെ അനുഭാവിയുടെ വീടിന് നേരെ ആക്രമണം. മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ്റെ വീടിന് നേരെയാണ്‌ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടാനും ശ്രമിച്ചു.

തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റിരുന്നു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT