പൊൻമുടി എക്കോ ടൂറിസം കേന്ദ്രം Source: Pexels
KERALA

വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.

അതേസമയം, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് മലയോര യാത്രയ്ക്ക് നിരോധനം. ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് എന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT