KERALA

അടിച്ചു മോനെ....!! പൂജാ ബംപർ ഭാഗ്യക്കുറി, ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്

പാലക്കാട് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബംപർ ഭാഗ്യക്കുറിയുടെ വിജയികളെ പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എസ്. സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് പൂജാ ബംപർ അടിച്ചത്.

JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ പരമ്പരയ്ക്കാണ് രണ്ടാം സമ്മാനം. വിജയികൾക്ക് ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കാണ് ലഭിക്കുക. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838 എന്നീ പരമ്പരയ്ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.

SCROLL FOR NEXT