തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസവും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഹിമാചൽപ്രദേശിൽ നിന്നും വൈദ്യുതി കിട്ടുന്നില്ലെങ്കിൽ നവംബറിൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡ് സർക്കാരിനോട് അനുമതി തേടിട്ടുണ്ട്.
അതേസമയം, അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ഇന്ധന സർചാർജ് പിരിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ ബില്ലുകാരിൽ നിന്ന് യൂണിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലുകാർക്ക് 4 പൈസയുടെയും സർചാർജ് ബാധകമാകും. സെപ്റ്റംബർ മാസമുണ്ടായ 11.92 കോടി രൂപയുടെ അധിക ബാധ്യത കാരണമാണ് ഉയർന്ന സർചാജ് ഈടാക്കുന്നത് എന്നാണ് വിശദീകരണം.