KERALA

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ്; തിരുവനന്തപുരം മേഖലാ ഓഫീസിലെ പരിപാടി റദ്ദാക്കി തപാൽ വകുപ്പ്

പരിപാടി റദ്ദാക്കിയതായി ജീവനക്കാർക്ക് ഇ-മെയിൽ ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോസ്റ്റൽ തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷം റദ്ദാക്കി തപാൽ വകുപ്പ്. കരോൾ ഗാനത്തിനൊപ്പം ഗണഗീതവും പാടണമെന്ന ബിഎംഎസ് ആവശ്യത്തിന് പിന്നാലെയാണ് തീരുമാനം. പരിപാടി റദ്ദാക്കിയതായി ജീവനക്കാർക്ക് ഇ-മെയിൽ ലഭിച്ചു. നാളെയാണ് മേഖലാ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷം നടത്താനിരുന്നത്. ആഘോഷത്തില്‍ ഗണഗീതം വേണമെന്നായിരുന്നു ബിഎംഎസിൻ്റെ വിചിത്ര നിര്‍ദേശം.

ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം. ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി വോണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. വീഡിയോ ദക്ഷിണ റെയില്‍വേ പങ്കിടുകയും ചെയ്തിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പോസ്റ്റ് ദക്ഷിണ റെയില്‍വേ നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT