KERALA

"നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ"; കണ്ണൂരിലും പോസ്റ്റർ

മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിന് പിന്നാലെ പോസ്റ്റർ പ്രചാരണവും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ. മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്.

മലപ്പുറം കാലടിയിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് വെച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. പാറപ്പുറം കൂട്ടായ്മ എന്ന പേരിൽ കാലടി പഞ്ചായത്ത് പാറപ്പുറത്താണ് ഫ്ലക്സ് സ്ഥാപിച്ചത്.

SCROLL FOR NEXT