കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഐഎം അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ.
കുഞ്ഞികൃഷ്ണനെ എതിർത്തുകൊണ്ട് പയ്യന്നൂർ മഹാദേവഗ്രാമത്തിൽ 'ഒറ്റുകാർക്ക് മാപ്പില്ല, കടക്ക് പുറത്ത്' എന്ന വാചകമുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അന്നൂരിൽ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട്, ഇനിയും മുന്നോട്ട്' എന്നാണ് പോസ്റ്ററിലെ വാചകം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ഫോട്ടോയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. അച്ചടക്ക നടപടിക്ക് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് അംഗീകാരം നൽകും. പയ്യന്നൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കും.