പി.പി. ദിവ്യ 
KERALA

പി.പി. ദിവ്യക്കെതിരായ അന്വേഷണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് ഫയലുകള്‍ എടുത്ത് വിജിലന്‍സ് സംഘം

കരാറുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തതായി സൂചന

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: സിപിഐഎം നേതാവ് പി.പി ദിവ്യയ്ക്ക് എതിരായ അഴിമതി ആരോപണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഫയലുകള്‍ കസ്റ്റഡിയില്‍ എടുത്ത് വിജിലന്‍സ് സംഘം. കാര്‍ട്ടണ്‍ ഇന്ത്യ ഏറ്റെടുത്ത പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. കരാറുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തതായി സൂചന. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ കാര്‍ട്ടണ്‍ എന്ന കമ്പനിക്ക് കരാറുകള്‍ നല്‍കിയതില്‍ അഴിമതി എന്ന പരാതിയിലാണ് ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ നേരിട്ട് നല്‍കിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ജില്ലാ കലക്ടര്‍ ചെയര്‍മാനും പി.പി ദിവ്യ ഗവേണിങ് ബോഡി അംഗവുമായ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാര്‍ പ്രവൃത്തികള്‍ നേരിട്ട് ലഭിച്ചത്.

SCROLL FOR NEXT