കൊച്ചി: സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് ഗർഭിണി പൊലീസ് സ്റ്റേഷന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചു. അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കുറുപ്പംപടി സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം നടന്നത്. യുവതിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)