സജി ചെറിയാൻ, പ്രേം കുമാർ Source: Facebook
KERALA

പ്രേം കുമാറിനെ മാറ്റിയത് സ്വാഭാവിക നടപടി, സർക്കാരിന് തെറ്റുപറ്റിയിട്ടില്ല; സജി ചെറിയാൻ

ആശാ സമരത്തെ പ്രകീർപ്പിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നടൻ പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയതിൽ സർക്കാരിൻ്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി സജി ചെറിയാൻ.

'പ്രേം കുമാർ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. കാലാവധി തീർന്നപ്പോൾ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ആശാ സമരത്തെ പ്രകീർപ്പിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയത് മികച്ച സേവനമാണ്. അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണ്'-സജി ചെറിയാൻ പറഞ്ഞു.

അതേസമയം, സംഘാടക മികവ് എന്നത് പ്രേംകുമാറിൻ്റേത് മാത്രമല്ല എല്ലാവരും ചേർന്നാണ് മേള നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഒരു കല്ലുകടിയും ഇല്ലാതെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയത് ആശ സമരത്തെ അനുകൂലിച്ച് സംസാരിച്ചതു കൊണ്ടാണെന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ, അഭിപ്രായ പ്രകടത്തിൻ്റെ പേരിലാണ് തന്നെ മാറ്റിയതെന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രേം കുമാർ തന്നെ രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT