രാഷ്ട്രപതി ദ്രൗപദി മുര്‍മു Source: X/ Droupadi Murmu
KERALA

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി; സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദ്രൗപദി മുര്‍മു

സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം വാവര് നടയിലും ദര്‍ശനം നടത്തി.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേര്‍ന്ന് സ്വീകരിച്ചു. പമ്പയില്‍ നിന്ന് കെട്ടു നിറച്ച ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദ്രൗപദി മുര്‍മു അയ്യനെ കണ്ട് തൊഴുതു. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം വാവര് നടയിലും ദര്‍ശനം നടത്തി.

ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനുശേഷം ആകും രാഷ്ട്രപതി മടങ്ങുക. ദര്‍ശന സമയത്ത് കാലാവസ്ഥ അനുകൂലമായിരുന്നു. പൊലീസിന്റെ ഗൂര്‍ഖ വാഹനത്തിലാണ് പമ്പയിലേക്ക് മടങ്ങുക. കാലാവസ്ഥ അനുകൂലം ആണെങ്കില്‍ നിലക്കലില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീഗന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു

നാളെ രാവിലെ 10.30ന് രാജ് ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

SCROLL FOR NEXT