KERALA

വി.വി. രാജേഷിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി; വാക്കുകൾ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയെന്ന് മേയർ

പ്രധാനമന്ത്രി സഹായ വാഗ്ദാനമറിയിച്ചെന്നും മേയർ പറഞ്ഞു.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: മേയർ വി. വി രാജേഷിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത തിരുവനന്തപുരം ഇനി സാധ്യമാകുമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിൽ ഇടതു വലതുമുന്നണികളുടെ ദുർഭരണം എന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി സഹായ വാഗ്ദാനമറിയിച്ചെന്നും, പ്രധാനമന്ത്രിയുടെ വാക്കുകൾ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയെന്നും വി.വി. രാജേഷ് കുറിച്ചു. കത്ത് ഫേസ് ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് വി. വി രാജേഷ് വിവരം പുറത്തുവിട്ടത്.

SCROLL FOR NEXT