Source: x/ Narendra Modi
KERALA

"കേരളത്തിൻ്റെ പുരോഗതിക്കും പൊതുസേവനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്"; വിഎസിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി

ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുന്നവെന്നും മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ ദുഃഖമുണ്ട്. കേരളത്തിൻ്റെ പുരോഗതിക്കും പൊതുസേവനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു വിഎസ്, മോദി എക്സിൽ കുറിച്ചു.

ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. ഈ ദുഃഖകരമായ സമയത്ത് എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും പിന്തുണക്കാരോടും ഒപ്പമുണ്ടന്നും നരേന്ദ്രമോദി എക്സിൽ കുറിച്ചു.

SCROLL FOR NEXT