KERALA

വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് കണ്ടക്ടറെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

തൊട്ടിൽ പാലം റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസ് കണ്ടക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച പ്രതിയെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

SCROLL FOR NEXT