സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു Source: News Malayalam 24x7
KERALA

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പെർമിറ്റ് പുതുക്കി നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ബസ് തൊഴിലാളികൾ പണിമുടക്കുന്നത്.

സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം. ജൂലൈ 9 ന് രാജ്യ വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പലരും ഇന്നത്തെ സമരം ശ്രദ്ധിക്കാതെ പോയത് ആളുകളുടെ യാത്രാ ദുരിതത്തിന് ആക്കം കൂട്ടി. പലരും കെഎസ്ആർടിസിയെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്

അതേസമയം, ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. റെയിൽവേ, വൈദ്യുതി, തുറമുഖം ,ഗതാഗതം, തുടങ്ങിയ മേഖലയിലെ തൊഴിലാളികളാണ് ഇന്ന് രാത്രി മുതൽ പണിമുടക്കിൽ പങ്കെടുക്കുന്നത്.

ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പണിമുടക്ക് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിൻ്റെ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നടപ്പിലാക്കുക പുതു മേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ നിർത്തിവെക്കുക ആശാവർക്കർ അടക്കമുള്ള എല്ലാ വിഭാഗങ്ങളെയും മിനിമം വേദനം 26000 ആയി ഉയർത്തുക തുടങ്ങിയ 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്.

SCROLL FOR NEXT