തൃശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ മരം മുറിച്ചതിൽ ബിജെപി വാർഡ് കൗൺസിലർക്കെതിരെ കേസ്. കാവിൽക്കടവ് സ്വദേശി സാഫിറയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ, അയിനി മരമാണ് മുറിച്ചു വിറ്റത്. തൻ്റെ സമ്മതമില്ലാതെയാണ് മരം മുറിച്ചതെന്നും ഇത് ചോദ്യം ചെയ്ത മകനെ കൗൺസിലർ രഞ്ജിതയും സംഘവും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
രഞ്ജിതയ്ക്കെതിരെ മോഷണക്കുറ്റം ചുമത്തി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. അതേസമയം, നഗരസഭയുടെ തീരുമാനപ്രകാരമാണ് മരം മുറിച്ചതെന്നാണ് രഞ്ജിതയുടെ വിശദീകരണം.