തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. തുടക്കത്തില്‍ തന്നെ ബിസിനസിലേക്ക് പോകും എന്ന് കരുതിയില്ലെന്നും അദേഹം പറഞ്ഞു. സ്വകാര്യവൽക്കരണമാണ് സർക്കാരിൻ്റെ മുഖമുദ്രയെന്ന് മുൻ ധനമന്ത്രി പരിഹസിച്ചു.
ബജറ്റ് അവതരണത്തിൽ നികുതി പിരിവ് മോശം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നികുതി പിരിവ് മോശമായ കാര്യമല്ല. റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് അത് കേരളം വാങ്ങിയെടുക്കേണ്ട തുകയാണ്. അത് സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അത് വാങ്ങിയെടുക്കാൻ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി ഡൽഹിയിൽ പോയി കേന്ദ്രവുമായി ചർച്ച നടത്തണമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബജറ്റിൽ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേരളത്തിൽ പശ്ചാത്തല വികസനം നടന്നതിൻ്റെ ചാലക ശക്തി തന്നെ കിഫ്ബിയാണ്. അതിൻ്റെ ചിറകരിയുന്ന നിലപാടാണ് ബജറ്റിൽ. SC, ST വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കമാണെന്നും പിണറായി വിജയൻ ആരോപിച്ചു.