വയനാട്: ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രതിസന്ധിയിൽ ഇടപെട്ട് പ്രിയങ്ക ഗാന്ധി എംപി. നെല്ല് സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിന് പ്രിയങ്കാ ഗാന്ധി കത്ത് നൽകി. വയനാട് ജില്ലയിലെ സംഭരണ സമയം 45 ദിവസത്തേക്ക് നീട്ടാനാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.
വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം കാരണം സംഭരണ സമയത്തിനുള്ളിൽ നെല്ല് വിളവെടുക്കാൻ കഴിയാത്ത കർഷകരുടെ പ്രതിസന്ധി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയിലാണ് പ്രിയങ്കാ ഗാന്ധി ഇടപെട്ടത്.