KERALA

ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; കാസർ​ഗോഡ് ഗ്യാസ് സിലിണ്ടറും പെട്രോളുമായി വീടിന് മുകളിൽ കയറി ഭീഷണി

നഷ്ടപരിഹാരം നൽകാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ബേവിഞ്ചയിൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി കുടുംബം. ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ആണ് കുടുംബത്തിന്റെ ഭീഷണി. നഷ്ടപരിഹാരം നൽകാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം, ചർച്ചയ്ക്ക് ശേഷം തുടർ നടപടിയെടുക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. എന്നാൽ ഇന്ന് വീട് പൊളിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചർച്ചയ്ക്ക് ശേഷം തുടർനടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

SCROLL FOR NEXT