KERALA

"സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ യോഗങ്ങൾ വിളിക്കണം"; കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വിസിക്കെതിരെ ബാനർ പ്രതിഷേധം

എന്നാൽ അംഗങ്ങളുടെ പ്രതിഷേധം വി.സി അവഗണിക്കുകയും ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി യോഗം അവസാനിപ്പിക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ മോഹനന്‍‌ കുന്നുമ്മല്ലിനെതിരെ പ്രതിഷേധം. ബാനർ ഉയർത്തിയാണ് ഇടത് അംഗങ്ങൾ പ്രതിഷേധിച്ചത്. സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ യോഗങ്ങൾ വിളിക്കണമെന്നാണ് അം​ഗങ്ങളുടെ ആവശ്യം. വിസിക്കെതിരെ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച് ഇടത് അംഗം പ്രവീൺ ജി. പണിക്കർ. എന്നാൽ അംഗങ്ങളുടെ പ്രതിഷേധം വി.സി അവഗണിക്കുകയും ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി യോഗം അവസാനിപ്പിക്കുകയും ചെയ്തു. ചട്ടലംഘനം ഒഴിവാക്കാനായി കേരള സർവകലാശാല വിസി വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗത്തിലാണ് നാടകീയ രം​ഗങ്ങൾ.

ഇന്ന് രാവിലെ 11 മണിയോടെയാണ് സർവകലാശാല ആസ്ഥാനത്താണ് യോഗം നടന്നത്. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ അജണ്ടയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നവംബർ ഒന്നിന് ചേരാനിരിക്കുന്ന സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അസാധാരണ നിക്കം.

കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ ഇടത് സിൻഡിക്കേറ്റ് അംഗം അപമാനപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് വിസിയ്ക്ക് പരാതി നൽകിയിരുന്നു. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോഗവും വൈസ് ചാൻസലർ വിളിച്ചു ചേർത്തിട്ടില്ല. ഇടത് സിൻഡിക്കേറ്റ് അംഗമായ ഡോ. ലെനിൻ ലാൽ പൊലീസിൽ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണവും പുരോഗമിക്കുകയാണ്.

SCROLL FOR NEXT