കെഎസ്ആർടിസി ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പ്രതിഷേധം 
KERALA

കെഎസ്ആർടിസി സൗജന്യ യാത്ര എപ്പോൾ? ടിക്കറ്റില്ലാതെ 15ന് യാത്ര ചെയ്ത് മഹിളാ മോർച്ച പ്രതിഷേധം

കോൺഗ്രസിനെതിരെ സമരം പ്രഖ്യാപിച്ച് മഹിളാ മോർച്ച

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പ്രതിഷേധം. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

സംസ്ഥാനത്തിന് ഉടനീളം നാളെ കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തിയാവും പ്രതിഷേധിക്കുക. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മെയ് 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്രയാണ് വാഗ്ദാനം ചെയ്തിരുന്നത്.

ഇത് നടപ്പിലാക്കാത്തത് കൊണ്ടാണ് നാളെ മഹിളാ മോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന ഉദ്ഘാടനം നവ്യ ഹരിദാസ് നിർവഹിക്കും.

SCROLL FOR NEXT