യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് Source: News Malayalam 24x7
KERALA

ശബരിമല സ്വർണക്കവർച്ചയിൽ പ്രതിഷേധം; യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷഭരിതം

പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുദ്ധക്കളമായി തലസ്ഥാനം. യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷ പരമ്പര. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയും എറിഞ്ഞു. പൊലീസ് വാഹനം തല്ലിതകർക്കാൻ ശ്രമിച്ചും പൊലീസുകാർക്ക് നേരെ കല്ലും വടിയും എറിഞ്ഞും പ്രവർത്തകർ പല തവണ പ്രകോപിച്ചു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിലവിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ.

ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷം.

SCROLL FOR NEXT