Source: News Malayalam 24x7
KERALA

"സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം വാങ്ങി"; പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ

ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് പോസ്റ്ററുകൾ. സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നും പോസ്റ്ററിൽ പറയുന്നു. ഡിസിസി ഓഫീസിന്റെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്. ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

"വണ്ടാഴി പഞ്ചായത്തിൽ പണം ലോബിയുടെ അടിമയായി 13, 14 വാർഡിൽ സ്ഥാനാർഥിയെ കെട്ടിയിറക്കി യുഡിഎഫിന് ഭരണം നഷ്ടപ്പെടുത്താൻ കാരണമായ ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ രാജിവയ്ക്കുക" എന്നാണ് പോസ്റ്ററിൽ പറയുന്നത്.

SCROLL FOR NEXT