KERALA

പരീക്ഷാ ക്രമക്കേട്: പിഎസ്‍സിയുടെ നിര്‍ണായക യോഗം ഇന്ന്; പരിശോധനയ്ക്കായി എസ്ഐടി വീണ്ടുമെത്തും

അന്വേഷണ സംഘത്തിന് പിഎസ്‌സി ഇതുവരെ കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ യോഗത്തിൽ വിശദീകരിക്കും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലൻസിന്റെയും അന്വേഷണം പുരോഗമിക്കവേ, നിർണായക പിഎസ്‌സി യോഗം ഇന്നു ചേരും. ​അന്വേഷണ സംഘത്തിന് പിഎസ്‌സി ഇതുവരെ കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ എം.ആർ. ബൈജു യോഗത്തിൽ വിശദീകരിക്കും. കൂടാതെ, ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരീക്ഷ കണ്‍ട്രോളര്‍ ഇന്ന് കമ്മീഷനില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ തുടര്‍ നടപടികളും ഇന്ന് കമീഷന്‍ ചര്‍ച്ച ചെയ്യും.

അതേസമയം, ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്നും പിഎസ്‍സി ആസ്ഥാനത്തെത്തും. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ പരിശോധനയ്ക്കായാണ് എസ്ഐടി തിങ്കളാഴ്ച ഉച്ചയോടെ എത്തുന്നത്. കൂടാതെ, ഓൺസ്ക്രീൻ മാർക്കിങ്ങിലെ പ്രോട്ടോക്കോളും മൂല്യനിർണയത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും പ്രത്യേകസംഘം പിഎസ്‍സിയോടു തേടിയിട്ടുണ്ട്.

SCROLL FOR NEXT