തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍, കാഴ്ച പരിമിതിയുള്ള കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവിനെ ഉൾപ്പെടുത്തിയത് പിഎസ്‌സി മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് S.I.T യുടെ പ്രാഥമിക വിലയിരുത്തൽ. ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ ഒരുങ്ങുകയാണ് എസ്ഐടി.
കാഴ്ചപരിമിതിയുള്ള കണ്ണൂരിലെ നേതാവ് സുവിന്‍ കെയെ യൂണിഫോം തസ്തികയിലെ റാങ്ക് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുന്‍പ് യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും അന്വേഷണം സംഘം പറയുന്നു.
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുമ്പ് യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. ഇതേ പരീക്ഷയുടെ ശരിയായ ഒന്‍പത് ഉത്തരങ്ങള്‍ പിഎസ്‌സി റദ്ദ് ചെയ്തു എന്ന ഗുരുതര ആരോപണവും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. തെറ്റാണെന്ന് പറഞ്ഞ ഉത്തരങ്ങള്‍ മറ്റൊരു പരീക്ഷയില്‍ പിഎസ്‌സി ശരിയാണെന്ന നിലയില്‍ കണക്കാക്കുകയും ചെയ്തു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.