കൊല്ലം: ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. ടൈറ്റാനിയം ജംഗ്ഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വേദിയൊരുക്കാൻ ലോഡ് കണക്കിന് മോണോസൈറ്റ് അടങ്ങിയ മണൽ നൽകി സഹായം.
ധാതുമണൽ വേർതിരിച്ച് മണൽ പുറത്ത് നൽകാൻ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് കെഎംഎംഎല്ലിന്റെ നടപടി. മാനേജിങ്ങ് ഡയറക്ടറുടെ നിർദേശം അനുസരിച്ചാണ് മണൽ നൽകിയതെന്നാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്. ഐഎൻടിയുസി പരിപാടിക്ക് ഗ്രൗണ്ട് ഒരുക്കുന്നത് കെഎംഎംഎലെ കരാറുകാരെന്നും ആക്ഷേപം ഉയരുന്നുണ്ട്.