Source: News Malayalam 24x7
KERALA

പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

കാപ്പി സെറ്റ് ചെത്തിമറ്റം പ്രദേശത്ത് ആണ് സംഭവം

Author : ന്യൂസ് ഡെസ്ക്

വയനാട്: പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെത്തിമറ്റം പ്രദേശത്ത് ആണ് സംഭവം. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്.

കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തഹസിൽദാറും ഡിഎഫ്ഒയും എത്താതെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു.

അതേസമയം, നഷ്ടപരിഹാരത്തിൻ്റെ ആദ്യ ഗഡു ഇന്ന് തന്നെ കൈമാറുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

SCROLL FOR NEXT