സുനിൽ കുമാർ Source: Screengrab
KERALA

പൾസർ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം; അന്തിമവിധിക്ക് മുൻപ് മറ്റൊരു ഹർജിയുമായി ഒന്നാം പ്രതിയുടെ അമ്മ

സുനിൽ കുമാറിന്റെ അമ്മ ശോഭനയാണ് ഹർജിക്കാരി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിക്കു മുൻപ് മറ്റൊരു ഹർജിയുമായി ഒന്നാം പ്രതി സുനിൽ കുമാറിൻ്റെ (പൾസർ സുനി) അമ്മ. പൾസർ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് ആവശ്യം. സുനിൽ കുമാറിന്റെ അമ്മ ശോഭനയാണ് ഹർജിക്കാരി.

പൾസർ സുനിയുടെ അക്കൗണ്ടിലുള്ള രൂപ ദിലീപ് നൽകിയ ക്വട്ടേഷൻ പ്രതിഫലമെന്ന് പൊലീസ് കണ്ടെത്തൽ. 2015 ഒക്ടോബർ 15നാണ് പണം അക്കൗണ്ടിൽ എത്തിയത്. ഈ പണം ക്വട്ടേഷൻ തുകയെന്ന് പൊലീസ് കണ്ടെത്തി. ദിലീപ് തുക കൈമാറിയെന്നും പൊലീസ് കണ്ടെത്തി.

SCROLL FOR NEXT