പി.വി. അൻവർ Source: FB/ PV ANVAR
KERALA

"ജയം ഉറപ്പുള്ളതോ സാധ്യതയുള്ളതോ വേണം"; യുഡിഎഫിനോട് സീറ്റ് ആവശ്യപ്പെടാൻ പി.വി. അൻവർ

ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: യുഡിഎഫിനോട് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാൻ പി.വി. അൻവർ. ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും. എൽഡിഎഫിന്റെ കോട്ടയിൽ മത്സരിക്കേണ്ടതില്ലെന്ന് അൻവർ അനുകൂലികൾ. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ട് ബേപ്പൂർ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.

കഴിഞ്ഞ ദിവസമാണ് പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ തീരുമാനമായത്. കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലായിരുന്നു തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.

SCROLL FOR NEXT