KERALA

ഗുരുതര വീഴ്ച; പേവിഷബാധ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

പൊതുപ്രവർത്തകനായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നില്ല എന്ന് വിവരാവകാശ രേഖ. കണ്ണൂർ ജില്ലയിൽ മാത്രമാണ് വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക് ഗുണനിലവാരം ഉറപ്പാക്കുന്നതായി രേഖപ്പെടുത്തിയത്. ഒന്‍പത് ജില്ലകളില്‍ നിന്നുള്ള മറുപടിയാണ് ഇതുവരെ ലഭിച്ചത്. പൊതുപ്രവർത്തകനായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിൽ പേവിഷബാധ പ്രതിരോധ മരുന്നിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നില്ല. പത്തനംതിട്ട ജില്ലയിൽ 2021ന് ശേഷം പരിശോധന നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലെയും മരുന്നിൻ്റെ സാമ്പിൾ ഗുണനിലവാര പരിശോധനയ്ക്ക് അയക്കണം എന്ന നിയമം നിലനിൽക്കെയാണ് ഇത്.

ആൻ്റി- റാബീസ് വാക്സിൻ, റാബീസ് ഇമ്മ്യൂണോഗ്ലോബിൻ എന്നീ പേ വിഷബാധ പ്രതിരോധ മരുന്നുകൾക്കാണ് ഗുണനിലവാരം ഉറപ്പാക്കാത്തത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി മാത്രം ഉപയോഗിക്കണമെന്നും, സർക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും അടിയന്തരശ്രദ്ധ വിഷയത്തിലുണ്ടാകണം എന്നും റിജോ വള്ളംകുളം ആവശ്യപ്പെട്ടു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാത്തത് വിപരീതഫലം ഉണ്ടാക്കുമെന്നും പൊതുപ്രവർത്തകർ പറയുന്നു.

SCROLL FOR NEXT