രാഹുൽ ഈശ്വർ Source: News Malayalam 24x7
KERALA

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വീഡിയോ ചെയ്യും; കുറ്റകൃത്യം ആവർത്തിക്കുമെന്ന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

നിലവിൽ രാഹുൽ ഈശ്വറിനെ പൗഡിക്കോണത്തെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇനിയും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീഡിയോകൾ ചെയ്യുമെന്ന് അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല. കുറ്റകൃത്യം ആവർത്തിക്കുമെന്നും രാഹുൽ ഈശ്വറിൻ്റെ ആഹ്വാനം. നിലവിൽ രാഹുൽ ഈശ്വറിനെ പൗഡിക്കോണത്തെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവുശേഖരണം പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ തേടിയാണ് അന്വേഷണമെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഡ്വ. അജിത്കുമാർ ശാസ്തമംഗലം വഴിയാണ് അപേക്ഷ നൽകിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിച്ചു കടന്നതെന്ന് സംശയിക്കുന്ന ചുവന്ന പോളോ കാർ സിനിമാ താരത്തിൻ്റേതെന്ന് സംശയം. കാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്. പോളോ കാറിലാണ് രാഹുൽ കടന്നു കളഞ്ഞതെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പാലക്കാട്ടെ വിവിധയിടങ്ങളിൽ നിന്ന് കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. രാഹുൽ കടന്നു കളഞ്ഞ ദിവസത്തെ 5 മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് കണ്ടെടുക്കാൻ ശ്രമം നടത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് തന്നെ ലഭിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കേസിൽ ഇത് നിർണായക വഴിത്തിരിവായേക്കും.

SCROLL FOR NEXT