രാഹുൽ ഈശ്വർ  Source: News Malayalam 24x7
KERALA

സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് അതിജീവിത പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. തന്നെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും, ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് പരാതി നൽകിയത്.

നവംബർ 30നാണ് ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിനെ മെന്‍സ് കമ്മീഷന്‍ അംഗങ്ങൾ മാലയിട്ട് സ്വീകരിച്ചിരുന്നു.

SCROLL FOR NEXT