KERALA

"പരാതിക്കാരിക്കൊപ്പം തിരുവല്ലയിലെ ഹോട്ടലില്‍ വന്നിട്ടുണ്ട്, എത്തിയത് സ്വകാര്യ സംഭാഷണത്തിനായി"; അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ച് രാഹുല്‍

രാഹുലിന്റെ പേരുള്ള ഹോട്ടലിലെ രജിസ്റ്റർ മുൻപു തന്നെ പൊലീസ് ഉദ്യോഗസ്ഥർ സീസ് ചെയ്തിരുന്നു

Author : ലിൻ്റു ഗീത

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരാതിക്കാരിക്കൊപ്പം ഹോട്ടലിൽ വന്നിട്ടുണ്ടെന്നും, എത്തിയത് സ്വകാര്യ സംഭാഷണത്തിന് മാത്രമാണെന്നും രാഹുൽ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. രാഹുലിന്റെ പേരുള്ള ഹോട്ടലിലെ രജിസ്റ്റർ മുൻപു തന്നെ പൊലീസ് ഉദ്യോഗസ്ഥർ സീസ് ചെയ്തിരുന്നു. അതേസമയം പാലക്കാട്ടേക്കും അടൂരിലെ വീട്ടിലും രാഹുലിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കില്ലെന്നാണ് സൂചന.

വലിയ പൊലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ചത്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുമാണ് രാഹുലിനെ ഇവിടേക്ക് എത്തിച്ചത്. കസ്റ്റഡിയിലെ രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.

അതേസമയം, പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുലിൻ്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

SCROLL FOR NEXT