രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

രാഹുലിൻ്റെ ഒളിയിടം കണ്ടെത്തി; പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് കര്‍ണാടയിലേക്ക് കടന്നു

രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പൊലീസ് കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണ് രാഹുൽ ഒളിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രമാണ് ദൂരം.

രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പൊലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നുമുള്ള വിവരും ലഭിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT