രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

ഒളിവിൽ കഴിയുന്ന രാഹുലിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അതിജീവിത പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനെ ഏഴ് ദിവസമായിട്ടും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജില്ലാ സെഷൻസ് കോടതിയിൽ വച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

അതിജീവിത പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനെ ഏഴ് ദിവസമായിട്ടും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം, രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.

ഇതിനിടെ മറ്റൊരു യുവതി കൂടി രാഹുലിനെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഇതോടെ കോൺഗ്രസ് നേതൃത്വവും യുഡിഎഫ് ക്യാമ്പും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം പ്രതിധ്വനിക്കുമോ എന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.

SCROLL FOR NEXT