പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം രാഹുലിൻ്റെ മൊബൈൽ ഓൺ ആയെന്നും, മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു എന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടർന്ന് മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും ചെയ്തു.