പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് വി.കെ. ശ്രീകണ്ഠൻ എംപി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കുന്നവരിൽ പ്രധാന നേതാവാണ് വി.കെ. ശ്രീകണ്ഠൻ. ഈ യാത്രയ്ക്കിടെയാണ് വി.കെ. ശ്രീകണ്ഠൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.