രാഹുൽ മാങ്കൂട്ടത്തിൽ 
KERALA

"സ്വരാജ് നാടിനുവേണ്ടി പ്രതികരിക്കാറില്ല, നിലമ്പൂരിൽ എം.വി. ഗോവിന്ദൻ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം"; രാഹുൽ മാങ്കൂട്ടത്തിൽ

ആരുവന്നാലും ഭയമില്ല. നിലമ്പൂരിൽ ആധികാരിമായ ജയം യുഡിഎഫ് നേടുമെന്നും രാഹുൽ

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്വരാജിന്റെ സ്ഥാനാർഥിത്വത്തിൽ വലിയ സന്തോഷമുണ്ട്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ അവിടെ സ്വരാജിനെ കണ്ടില്ല. മനുഷ്യ വന്യജീവി സംഘർഷം ഉണ്ടായപ്പോൾ ഈ നാടിനു വേണ്ടി എന്തെങ്കിലും പ്രതികരണം സ്വരാജ് നടത്തിയോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

''കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ അവിടെയുള്ള ജനങ്ങൾ ഒരു സഹായം ലഭിച്ചില്ല. സ്വരാജിനെ അവിടെയെവിടേയും കണ്ടില്ല. മനുഷ്യ വന്യജീവി സംഘർഷം ഉണ്ടായപ്പോൾ ഒറ്റ വാക്ക് ഒരു വരി, ഒരു കുത്ത് ഒരു പ്രതികരണം ഈ നാടിനു വേണ്ടി നടത്തിയോ? പഹൽഗാം ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടപ്പോൾ സ്വരാജ് പ്രതികരിച്ചോ? തീവ്രവാദികളുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയപ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയണം'' രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്ഥാനാർത്ഥികൾ കരുത്തരാണോ ദുർബലരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്തിനകത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്. സിപിഎമ്മിന് അനുകൂലമായ 2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്ക് തൃപ്പൂണിത്തറയിൽ ജയിക്കാൻ കഴിഞ്ഞില്ല. എം.വി. ഗോവിന്ദൻ നിലമ്പൂരിൽ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം. ആരുവന്നാലും ഭയമില്ല. നിലമ്പൂരിൽ ആധികാരിമായ ജയം യുഡിഎഫ് നേടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT