KERALA

രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

ദേശീയ നേതൃത്വത്തിന് ലഭിച്ച അതിഗുരുതരമായ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടന്‍ രാജിവെച്ചേക്കും. ദേശീയ നേതൃത്വത്തിന് ലഭിച്ച അതിഗുരുതരമായ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറല്‍ സെക്രട്ടറി ദീപാസ് മുന്‍ഷിക്ക് നേരിട്ട് ലഭിച്ചത് ഒന്‍പതില്‍ ഏറെ പരാതികളാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂത്തിലിനെതിരെ രാജിവെക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

SCROLL FOR NEXT