എറണാകുളം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയോട് മോശമായി പെരുമാറിയ യുവാവിനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കായംകുളം സ്വദേശി ആബിദിനെതിരെയാണ് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആബിദിനെ വനിതാ ടിടിഇ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതനായ യുവാവ് ടിടിഇയോട് മോശമായി പെരുമാറുകയായിരുന്നു. ട്രെയിൻ കോട്ടയം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷമാണ് ടിടിഇ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തു. തുടർനടപടികൾക്കായി കേസ് കോട്ടയം റെയിൽവേ പൊലീസിന് കൈമാറും.