കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക് പറ്റിയ സംഭവത്തിൽ റെയിൽവേ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. പ്രതികൾ സർക്കാരിനെ വെല്ലുവിളിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേറ്റിനോടും ആരോഗ്യ വകുപ്പിനോടും സർക്കാരിനോടുമുള്ള വെല്ലുവിളിയായി കണക്കാക്കണം. പ്രതികൾ പുറത്ത് കഴിഞ്ഞാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. പ്രതികൾക്കെതിരെ മറ്റ് കേസുകളുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.