രാജ്മോഹൻ ഉണ്ണിത്താൻ Source: FB
KERALA

"എനിക്ക് ജാതി സപ്പോർട്ട് വേണ്ട, പ്രവർത്തന പാരമ്പര്യമുണ്ട്"; കെപിസിസി പ്രസിഡൻ്റാകാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

"ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡൻ്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാവാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡൻ്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി. തനിക്ക് ജാതി സപ്പോർട്ട് ആവശ്യമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രവർത്തന പാരമ്പര്യം വച്ചാണ് കെപിസിസി പ്രസിഡൻ്റ് പദവിയിലേക്ക് പരിഗണിക്കാൻ ആവശ്യപ്പെടുന്നത്. പിആർ വർക്ക് നടത്താനോ ഫെയ്ക്ക് ഐഡികൾ ഉണ്ടാക്കാനോ കയ്യിൽ ആളില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സർക്കാരിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയുടെ തലപ്പത്ത് ശക്തനായ നേതാവ് വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

SCROLL FOR NEXT