രമേശ് ചെന്നിത്തല Source; ഫയൽ ചിത്രം
KERALA

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകൾ, കടകംപള്ളി ദേവസ്വത്തിൻ്റെ ചുമതല വഹിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്: രമേശ് ചെന്നിത്തല

ഒരു ദേവസ്വം മന്ത്രി അറിയാതെ ശബരിമലയില്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടകംപള്ളി സുരേന്ദ്രൻ ദേവസ്വത്തിൻ്റെ ചുമതല വഹിച്ചപ്പോഴാണ് ഈ പ്രശ്നങ്ങൾ നടന്നത്. രണ്ട് ദേവസ്വം പ്രസിഡന്റുമാർ വിചാരിച്ച് കഴിഞ്ഞാൽ ഇത്രയും വലിയ സ്വർണക്കൊള്ള നടക്കുമോ. ഒരു ദേവസ്വം മന്ത്രി അറിയാതെ ശബരിമലയില്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് പുറത്ത് ഈ കൊള്ളയുമായി ബന്ധപ്പെട്ട കണ്ണികൾ ഉണ്ട്. പ്രതിപക്ഷം പറഞ്ഞ ഓരോ കാര്യവും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. വമ്പൻ പ്രാവുകൾ കുടുങ്ങുമെന്ന് സംശയം വേണ്ട. കളി ഏതായാലും അയ്യപ്പനോട് വേണ്ട എന്ന ആവർത്തിച്ചു വ്യക്തമാക്കുന്നതാണ് സാഹചര്യങ്ങൾ. അയ്യപ്പനോട് കളിച്ചാൽ ആർക്കും രക്ഷയില്ലെന്ന് മനസിലാകും. സത്യത്തെ സ്വര്‍ണപ്പാളി കൊണ്ട് മൂടിയാലും അത് പുറത്തുവരിക തന്നെ ചെയ്യും. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം ഉന്നതരുടെ പങ്ക് വെളിപ്പെടും, രമേശ് ചെന്നിത്തല.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളില്‍ സഹതാപം മാത്രമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പത്ര തലക്കെട്ടിനെ പേടിച്ചാണോ സിപിഐഎം നടപടി സ്വീകരിക്കാത്തത്. ആളുകളെ കളിപ്പിക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഇത്തരം പ്രതികരണങ്ങൾ സിപിഐഎം നേതാക്കൾ ജയിലിലേക്ക് ഘോഷയാത്ര നടത്തുകയാണ്. കര്‍ണാടക വിഷയത്തില്‍ സിപിഐഎം രാഷ്ട്രീയം കളിക്കേണ്ടെന്നും കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

SCROLL FOR NEXT