തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചർച്ചകൾ മുറുകുമ്പോൾ വി.ഡി. സതീശനെതിരെ നീക്കവുമായി രമേശ് ചെന്നിത്തല പക്ഷം. പറവൂരിൽ വി.ഡി. സതീശൻ്റെ ഭൂരിപക്ഷം ഉയർത്തിക്കാട്ടിയാണ് ചെന്നിത്തല പക്ഷക്കാർ നീക്കം നടത്തുന്നത്.
എറണാകുളം ജില്ലയിലെ എംഎൽഎമാർക്ക് വലിയ ഭൂരിപക്ഷം നേടാൻ സാധിച്ചു. ഉമാ തോമസിൻ്റെ ഭൂരിപക്ഷം അമ്പതിനായിരത്തിൽ കൂടുതലാണ്. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ ഭൂരിപക്ഷം ഇരുപതിനായിരം മാത്രമാണെന്നാണ് ചെന്നിത്തല പക്ഷക്കാർ ചൂണ്ടിക്കാട്ടുന്നത്.
പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചിട്ടില്ല. വിഡിക്ക് ഒപ്പം അഞ്ചിൽ താഴെ എംഎൽഎമാർ മാത്രമാണ് ഉള്ളത്. എംഎൽഎമാരുടെ പിന്തുണ ഇല്ലാതെ വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ കഴിയില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്.