സംവിധായകൻ രഞ്ജിത്ത് 
KERALA

"ലൈംഗികാതിക്രമ പരാതി വ്യാജം"; ആരോപണം നിഷേധിച്ച് രഞ്ജിത്ത്

സംഭവ ദിവസം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴിയെടുത്തു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ വിശദമായ ചോദ്യം ചെയ്യലിലും ആരോപണം നിഷേധിച്ച് സംവിധായകൻ രഞ്ജിത്ത്. തനിക്കെതിരെയുള്ള പരാത് വ്യാജമാണ് എന്നും, ആരോപണം നിഷേധിക്കുന്നു എന്നും രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തുമായുള്ള അതേസമയം, അന്വേഷണ സംഘത്തിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കും.

സംഭവദിവസം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കാരവാൻ്റെ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ അതിക്രമത്തെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ലൈംഗിക അതിക്രമം നടന്ന കാരവനിൽ എത്തിച്ച് തെളിവെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.

കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഷൂട്ടിങ് സൈറ്റിൽ വെച്ച് അതിക്രമം നേരിട്ട യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നെന്നും ഷൂട്ടിങ് സൈറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും കമീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് നടി കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT