രാഹുല്‍ മാങ്കൂട്ടത്തിൽ Source: FB
KERALA

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്: പരാതിക്കാരി നാട്ടിലെത്തി

ഉടൻ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയേക്കും...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതി നൽകിയ പരാതിക്കാരി നാട്ടിലെത്തി. ഉടൻ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയേക്കും.

അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ജയിലിൽ തുടരും. കസ്റ്റഡി അപേക്ഷ പരിഗണിക്കാൻ മാറ്റി. കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരി​ഗണിക്കുന്നതിനായി രാഹുലിനെ നാളെ കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നൽകിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

രാഹുൽ മൂന്നാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. നീ ചെയ്യുന്നത് ഞാൻ താങ്ങും. ബട്ട് നീ താങ്ങില്ല എന്നാണ് രാഹുൽ അതിജീവതയോട് പറഞ്ഞത്. ആദ്യത്തെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ ആയിരുന്നു വിദേശത്തായിരുന്ന 31 വയസുകാരി രാഹുലുമായി ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്തത്. തനിക്കെതിരെ നിന്നവർക്കും അവരുടെ കുടുംബത്തിനും എതിരെ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് അതിജീവിതയോട് രാഹുൽ പറഞ്ഞു. എല്ലാം കഴിഞ്ഞിട്ട് വാ. എന്നിട്ട് നീ നന്നായി ജീവിക്കണം. പേടിപ്പിക്കാനും നോക്കണ്ട. കേസ് കൊടുത്താലും എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല. നാട്ടിൽ വന്നാൽ കുറെ ആളുകളുമായി അതിജീവിതയുടെ വീട്ടിലേക്ക് വരുമെന്നും രാഹുലിന്റെ ഭീഷണി സന്ദേശത്തിൽ ഉണ്ട്. മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് സൂപ്പർ ഹീറോ ആവേണ്ടെന്ന് യുവതി രാഹുലിനും മറുപടി നൽകുന്നുണ്ട്.

SCROLL FOR NEXT