KERALA

ഓണം ബെവ്കോ തൂക്കി..! 11 ദിവസം മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

ഓണക്കാലത്ത് ഉത്രാടം ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓണത്തിന് റെക്കോർഡ് മദ്യ വിൽപ്പന. ഈ ഓണക്കാലത്ത് ബെവ്‌കോയിലൂടെ മാത്രം വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കുകൾ ആണ് പുറത്തുവിട്ടത്. ഓണക്കാലത്ത് ഉത്രാടം ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഓണക്കാല മദ്യവിൽപ്പന നടന്നത് ഈ വർഷമാണ്. 2024 ലെ 842.07 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. 9.34 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബെവ്കോയുടെ ആറ് ഔട്ട്ലെറ്റകളിലായി ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടന്നത്.

SCROLL FOR NEXT