കെഎസ്ഇബി വൈദ്യുതി ഭവനം 
KERALA

കെഎസ്ഇബിക്ക് താൽകാലിക ആശ്വാസം; അധിക വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ

ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വൈദ്യുതി ക്ഷാമം രൂക്ഷമാവുന്നതിനിടെ കെഎസ്ഇബിക്ക് താൽകാലിക ആശ്വാസം. അധിക വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കി. യൂണിറ്റിന് പരമാവധി പത്ത് രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വരെ വാങ്ങാനാണ് അനുമതി ലഭിച്ചത്. വേനൽക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയിലാണ് നിർദേശം. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മെയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരക്കുകയാണ്. കഴിഞ്ഞ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് പെറ്റീഷൻ നല്‍കിയത്. കഴിഞ്ഞ 24ന് കമീഷന് ഹിയറിങ് നടത്തിയെങ്കിലും പെറ്റീഷൻ പൂര്‍ണമല്ലാത്തതിനാൽ പുതുക്കി നല്‍കാൻ നിർദേശിക്കുകയായിരുന്നു.

SCROLL FOR NEXT